ഖുലാസ ദർസ് ഓതിപ്പഠിക്കാം


ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ഇസ്‌ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളില്‍ സിംഹഭാഗവും പലകാരണങ്ങളാലും നമുക്ക് പഠിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും നമുക്ക് സാധിക്കാതെ വന്നിട്ടുണ്ടാകാം. ഓര്‍മ്മയില്ലാത്ത ബാല്യകാലത്തിലെയും അശ്രദ്ധയോടെ കൊഴിഞ്ഞുപോയ കഴിഞ്ഞകാല ജീവതത്തിലെയും നഷ്ടങ്ങളോര്‍ത്ത്   ദു:ഖിക്കുന്നതെന്തിനാണ്.? ഇപ്പോഴും നമുക്ക് മുമ്പില്‍ പഠന സൗകര്യങ്ങളേറെയുള്ളപ്പോള്‍ അവ ഉപയോഗപ്പെടുത്തി അറിവു നേടുകയാണ് നാം ചെയ്യേണ്ടത്. ഇസ്‌ലാമിക നിയമങ്ങള്‍ പഠിക്കാത്ത കുടുംബിനകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ അത്രമേല്‍ അഴിഞ്ഞാട്ടങ്ങളും വര്‍ദ്ധിച്ചു  വരുന്നതായി നമുക്ക് കാണാന്‍ സാധിക്കും.  ആയതിനാല്‍ അറിവ് നേടിയെടുക്കാത്തതിനാല്‍ അനുഷ്ഠാന കര്‍മ്മങ്ങളില്‍ പാകപ്പിഴവുകള്‍ ധാരാളം സംഭവിക്കുന്നു. അതിനാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതെ പോകുന്നു. ഇത് അത്യന്തം ഖേദകരമല്ലേ? 

കോടമ്പുഴ ബാവ മുസ്‌ലിയാർ 

ഇതിനു പരിഹാരമാണ് നാം ഉദ്ദേശിക്കുന്നത്. പ്രായപരിധി ഒരു പ്രശ്നമേയല്ല. ജീവിതത്തിലെ അവസാന ശ്വാസം വരെയും ദീനീ വിജ്ഞാനം പഠിക്കാനും പഠിപ്പിക്കാനും അതിനു സേവനം ചെയ്യാനും മുന്‍ഗാമികള്‍ കാണിച്ച മാതൃകയാകണം നമ്മുടെ പ്രചോദനം. എങ്കില്‍ പ്രായപരിധി നമുക്കൊരു വില്ലനാകണോ? 

ആധുനിക സംവിധാനങ്ങള്‍ വര്‍ദ്ധച്ച ഈ കാലഘട്ടത്തിലും പഠനാവസരങ്ങള്‍ ധാരാളമുണ്ടായിട്ടും അവ ഉപയോഗപ്പെടുത്തി അറിവു നേടി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതെ പോകരുത്. അതിനുള്ള അവസരമാണ് നിങ്ങള്‍ക്കു മുമ്പില്‍ തുറക്കപ്പെടുന്നത്.  ഖുലാസ രിചിച്ച മഹാനായ കോടമ്പുഴ ബാവ ഉസ്താദിന്‍റെ ശിഷ്യരില്‍ ഏറ്റവും പ്രഗത്ഭ വ്യക്തി നൗഫല്‍ ഇര്‍ഫാനി കോടമ്പുഴയാണ് ക്ലാസിനു നേതൃത്വം നല്‍കുന്നത്. സിം മീഡിയ യൂട്യൂബ് ചാനലാണ് കോഴ്സ് നടത്തുന്നത്. മുന്‍കൂട്ടി ഫീസ് നല്‍കി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് കോഴ്സില്‍ പഠിതാവാകാന്‍ സാധിക്കുക. 

 

നൗഫല്‍ ഇര്‍ഫാനി കോടമ്പുഴ

ഈ കാലത്ത് പൊതുവെ ചിലരൊക്കെ തനിക്കാവശ്യമുള്ള ഭാഗങ്ങള്‍ പഠിക്കുകയും മറ്റുള്ള വിഷങ്ങള്‍ എന്‍റെ ജീവിതത്തില്‍ ബാധകമല്ലാല്ലോ എന്ന് കരുതി അവഗണിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഇതുമൂലം പല ഇസ്ലാമിക നിയമ സംഹിതകളും അറിയാതെ പോകുന്നു. ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്‍റെ അടിസ്ഥാന നിയമങ്ങള്‍ ആധികാരിക സ്രോതസ്സല്‍ നിന്ന് തന്നെ, ദർസ് ഓതിപ്പഠിക്കുന്ന രീതിയിൽ അറബി ഭാഷയെ പഠിച്ചു കൊണ്ടുതന്നെ  സാധ്യമാക്കിയെടുക്കുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഹൈലേറ്റ്. സ്ത്രീകള്ക്കും പുരുഷന്മാർക്കും വെവ്വേറെ ബാച്ചുകൾ തന്നെ ഉണ്ടായിരിക്കും.

🤔 ആര്‍ക്കൊക്കെ പങ്കെടുക്കാന്‍ പറ്റും?

🗣️ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാം 

🤔 എന്തെങ്കിലും യോഗ്യത ആവശ്യമുണ്ടോ?

🗣️ ഒരു യോഗ്യതയും നിബന്ധനയില്ല(പഠിക്കാന്‍ നല്ല താല്പര്യം വേണം)

🤔 എത്ര കാലമാണ് കോഴ്സ്?

🗣️ ഏകദേശം രണ്ടു വര്ഷം 

🤔 ക്ലാസ്സുകള്‍ എങ്ങിനെയാണ്? 

🗣️പ്രൈവറ്റ് യൂടൂബ് വീഡിയോ ക്ലാസ്സ് ആയിരിക്കും.

🤔 ക്ലാസ് നടക്കുമ്പോള്‍ തന്നെ കേള്‍ക്കേണ്ടതുണ്ടോ?

🗣️ ഇല്ല. ക്‌ളാസ് ലഭിച്ചു 10 ദിവസത്തിനകം.

🤔 എപ്പോഴൊക്കെയാണ് ക്ലാസ്സുകള്‍?

🗣️ ആഴ്ചയിൽ ഒരു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഒരു ക്ലാസ് അങ്ങിനെ മാസത്തിൽ 4 ക്ലാസുകൾ.

🤔 പാഠഭാഗങ്ങളിലെ സംശയ നിവാരണങ്ങള്‍ക്ക് അവസരമില്ലേ?

🗣️ തീര്‍ച്ചയായും അവകള്‍ക്കായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ട് അതിലൂടെ സംശയ നിവാരണം സാധിക്കും. അതിനും പുറമെ ഗൂഗിൾ മീറ്റ് ഉണ്ടാകും. 

🤔 എത്രയാണ് ഈ കോഴ്സിന്‍റെ ഫീസ്?

🗣️ മാസത്തിൽ നാല് ക്ലാസിനു 100 രൂപ അങ്ങിനെ മൂന്ന് മാസത്തേക്ക് ഒന്നിച്ച് 300 രൂപ അടച്ച് ജോയിൻ ചെയാം.

👋 മെയ് നാലിന് ആരംഭിക്കുന്ന ആറാം ബാച്ചിലേക്കുള്ള രെജിസ്ട്രേഷൻ തുടരുന്നു 9656944366

⭕️~SiM Media 



ഖുലാസ പഠിതാക്കളുടെ പഠനാനുഭവങ്ങൾ

 2023 ജനുവരി മാസത്തിലാണ് ആദ്യമായി സിം മീഡിയ യൂട്യൂബ് ചാനൽ വഴി ഖുലാസ ദർസ് ഓതി പഠിക്കുന്ന സംരംഭം തുടങ്ങുന്നത്. കോടമ്പുഴ ബാവ മുസ്‍ലിയാർ രചിച്ച ...

Pages